
അഗ്നി സുരക്ഷ നിർധേശങൾ – Fire Safety Tips in Malayalam
1. അഗ്നിബാധ ഉണ്ടായാൽ ഉടൻ തന്നെ 101-ൽ വിളിക്കുക. മറ്റൊരാൾ ചെയ്ധിതിറ്റുണ്ടാകും എന്നു കരുതരുതു
2. അഗ്നിബാധ കണ്ടാൽ, നിങ്ങളുടെ കെട്ടിടത്തിന്റെ തീ (ഫയർ ) അലാറം പ്രവർത്തിപ്പിക്കുക . വളരേ ശബ്ദത്ത്ൽ “തീ” എന്നു വിളിച്ചു പറയുക. മറ്റെന്തെങ്കിലും പറയരുത് – സ്ഥിതിഗതിയുടെ ഗൗരവം തിരിച്ചറിയാൻ മറ്റുള്ളവർ കൂടുതൽ സമയം എടുത്തേക്കാം
3. തീപിടുത്തം ഉണ്ടായാൽ ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കരുതു. പടികൾ ഉപയോഗിക്കുക
4.പുകയിൽ പെട്ടു പോയാൽ, നിങ്ങളുടെ മൂക്കും വായും നനഞ്ഞ തുണി കൊണ്ട് മൂടുക .
5.പുകയിൽ പെട്ടുപോയാൽ പുറത്തേക്കു പോകാൻ സുരക്ഷിതമായ വഴി ഇല്ലെങ്കിൽ കതകടചു എല്ലാ വിടവുകളും നനഞ്ഞ തുണി വിരിച്ചിടുക. ഇത് കൂടുതൽ പുക അകത്തേയ്ക്കു കയറാതിരിക്കാൻ സഹായിക്കും .
6. നിങ്ങളുടെ കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായാൽ , നിങ്ങൾ അതിൽ അകപ്പെട്ടു പോയിട്ടില്ലെങ്കിൽ ഉടൻ തന്നെ സുരക്ഷിതമായ ഇടത്തിലേക്ക് മാറുക. ഫയർ സർവീസ് 101ൽ വിളിച്ചു അറിയിക്കുക
7.വീട്ടിലും ഓഫീസിലും ഒരു സ്‌മോക്ക് അലാം വാങ്ങാനായി നമ്മുടെ നിക്ഷേപം കുറച്ചു മാറ്റിവെക്കാം. പ്രതിരോധനടപടി സ്വീകരികുന്നതാണു എപ്പൊഴും നല്ലതും മിടുക്കും.
8. സ്മോക്ക് അലാറമുകൾ, ഫയർ അലാറങ്ങൾ, പബ്ലിക് അഡ്രസ്സ് സിസ്റ്റം, നിങ്ങളുടെ കെട്ടിടത്തിലെ വാട്ടർ ഹൈഡ്രന്റു അഗ്നിശമന ഉപകരണങ്ങൾ, എല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
9.നിങ്ങളുടെ സമീപത്തുള്ള തീ കെടുത്തുന്ന യന്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതി പരിശോധിക്കുക. സമയബന്ധിതമായി ഇത് സർവീസ് ചെയ്യുകയും റീഫിൽ ചെയ്തുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.
10.കുറച്ചു സമയം മാറ്റി വച്ചു അഗ്നിശമന ഉപകരണം എങ്ങനെ ആണു ഉപയോഗിക്കേണ്ടത് എന്നു പഠിക്കുക .
11. ഓരോ ആറുമാസത്തിലും ഒരിക്കൽ നിങ്ങളുടെ ബിൽഡിംഗ് അസോസിയേഷൻ അല്ലെങ്കിൽ കമ്മിറ്റി അഗ്നിശമനപരിശീലനം നടത്തുമെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കെട്ടിടത്തിൽ നിർദ്ദിഷ്ട സുരക്ഷിത സ്ഥാനമുണ്ടോ എന്നും പരിശോധിക്കുക.
12. തീപ്പിടിത്തമുള്ള കെട്ടിടത്തിന് ചുറ്റും ജനം തടിച്ചു കൂടുന്നത് രക്ഷാപ്രവർത്തനം തടസ്സപ്പെടാൻ കാരണമാകും അത്തരമൊരു സാഹചര്യത്തിൽ, 101 ൽ നിന്ന് വിളിക്കുകയും പ്രദേശത്തുനിന്ന് പുറത്തുകടക്കുകയും ചെയ്യുക.
13. നിങ്ങളുടെ വസ്ത്രങ്ങൾ അഗ്നിക്കിരയായാൽ ഭയന്ന് ഓടരുത്. അത് കൂടുതൽ തീജ്വാലകൾ സൃഷ്ടിക്കും. കിടന്നുരുളുക. കട്ടിയുള്ള തുണി, കംബളി ഇവകൊണ്ടു തീ അണക്കുക.
14.അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ട്രെയിനിങ് ലഭിച്ചിട്ടില്ലാത്ത വ്യക്തിയാണ് നിങ്ങൾ എങ്കിൽ അപകടത്തിൽ പെട്ടവർക്ക് നിർദ്ദേശങ്ങൾ കൊടുക്കരുത്. നിങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കുകയും വഴിതെറ്റിക്കുകയും ചെയ്തേക്കാം. അത് അപകടത്തിന്റെ ആഴം വർധിപ്പിക്കും
15. കനത്ത പുകയും വിഷമുള്ള വാതകങ്ങളും ആദ്യം അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ ശേഖരിക്കപ്പെടുന്നു. . അതിനാൽ പുകയുണ്ടെകിൽ തറയിലേക്കു താഴ്ന്നു ഇരിക്കുക. അവിടെ വായു ശുദ്ധിയുള്ളതാണ്.